സപ്ലൈകോ ഓണം ഫെയറിനു തുടക്കം
തൃശൂർ: സപ്ലൈകോ ജില്ലാ ഓണംഫെയറിന് പാലസ് ഗ്രൗണ്ടിൽ തുടക്കമായി. മന്ത്രി ഒ.ജെ. ജനീഷ് മേള ഉദ്ഘാടനം ചെയ്യും. 25 വരെ രാവിലെ 10 മുതൽ രാത്രി എട്ടുവരെയാണു മേള. ജയ, കുറുവ, മട്ട അരികൾ, പച്ചരി, ചെറുപയർ, ഉഴുന്ന്, വൻപയർ, തുവരപ്പരിപ്പ്, കടല, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയ 13 ഇന സബ്സിഡി സാധനങ്ങളും മറ്റ് അവശ്യഉൽപ്പന്നങ്ങളും വിലക്കുറവിൽ ലഭിക്കും. സമ്മാനപദ്ധതികളുമുണ്ട്. എല്ലാ നിയോജകമണ്ഡലത്തിലും 20 മുതൽ 25 വരെ ഓണം ഫെയറുകൾ നടത്തുന്നുണ്ട്.
രാജൻ ജെ. പല്ലൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കൗണ്‍സിലർ അഡ്വ. ജോയ് ബാസ്റ്റിൻ ചാക്കോള തുടങ്ങി യവർ പ്രസംഗിച്ചു.
ഓണം പുസ്തക മേളയ്ക്ക് തുടക്കം
തൃശൂർ: സാഹിത്യ അക്കാദമി ഓണം പുസ്തകോത്സവത്തിനു തുടക്കം. സെക്രട്ടറി പി.കെ. മിനി ഉദ്ഘാടനം ചെയ്തു. കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, കേരള കലാമണ്ഡലം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേന്ദ്ര സാഹിത്യ അക്കാദമി, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ പ്രസാധകരുടെ പുസ്തകങ്ങൾ 60 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. വൈലോപ്പിള്ളി ഹാളിൽ രാവിലെ ഒന്പതുമുതൽ രാത്രി എട്ടുവരെ സ്റ്റാൾ പ്രവർത്തിക്കും. 20 വരെയാണു മേള.